Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fokana Convention

America

സ്ഥാപക നേതാവ് ഡോ. എം. അനിരുദ്ധന് ആദരം; ഫൊക്കാന കൺവൻഷൻ വേദിക്ക് പുതിയ പേര്

ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ 2026ലെ ​അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ വേ​ദി​ക്ക് സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക നേ​താ​വും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പ​രേ​ത​നാ​യ ഡോ. ​എം. അ​നി​രു​ദ്ധ​ന്‍റെ പേ​ര് ന​ൽ​കാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു.

ക​ൽ​ഹാ​രി​യി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന വേ​ദി "അ​നി​രു​ദ്ധ​ൻ ന​ഗ​ർ' എ​ന്ന പേ​രി​ലാ​യി​രി​ക്കും അ​റി​യ​പ്പെ​ടു​ക. ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച ഡോ. ​അ​നി​രു​ദ്ധ​ൻ ഫൊ​ക്കാ​ന​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ലും വ​ള​ർ​ച്ച​യി​ലും ന​ൽ​കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ളെ അ​നു​സ്മ​രി​ച്ചാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

1983-ൽ ​ഫൊ​ക്കാ​ന രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രി​ൽ പ്ര​മു​ഖ​നാ​യി​രു​ന്നു ഡോ. ​എം. അ​നി​രു​ദ്ധ​ൻ.

സം​ഘ​ട​ന​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​നി​രു​ദ്ധ​ൻ, രാ​ഷ്ട്രീ​യ ചേ​രി​തി​രി​വു​ക​ൾ​ക്ക​തീ​ത​മാ​യി എ​ല്ലാ വി​ഭാ​ഗം മ​ല​യാ​ളി​ക​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന വേ​ദി​യാ​യി ഫൊ​ക്കാ​ന​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള​ത്തി​ൽ ഭ​ര​ണ​കൂ​ട​ങ്ങ​ൾ മാ​റി​മാ​റി വ​ന്ന​പ്പോ​ഴും സ​ർ​ക്കാ​രു​ക​ളു​മാ​യു​ള്ള ഊ​ഷ്മ​ള ബ​ന്ധം നി​ല​നി​ർ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും ന​യ​പ​ര​മാ​യ സ​മീ​പ​ന​വും സ​ഹാ​യ​ക​മാ​യി​രു​ന്നു​വെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്റ​ണി പ​റ​ഞ്ഞു.

ഡോ. ​അ​നി​രു​ദ്ധ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​നു​ക​ളും വി​വി​ധ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ന്നും സം​ഘ​ട​ന​യ്ക്ക് മാ​തൃ​ക​യാ​ണെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ൽ ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​വി​ന് തു​ട​ക്ക​മി​ട്ട​തി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

NRI

ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ: രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ പ​ങ്കെ​ടു​ക്കും

ന്യൂ​യോ​ർ​ക്ക്: വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 22-ാമ​ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ൽ കേ​ര​ള ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് അ​ർ​ലേ​ക്ക​ർ പ​ങ്കെ​ടു​ക്കും.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് ഓ​ഗ​സ്റ്റ് ആ​റ് മു​ത​ൽ ഒ​മ്പ​ത് വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ പോ​ക്ക​നോ​സ് മൗ​ണ്ട​ൻ​സി​ലെ ക​ൽ​ഹാ​രി റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് രാ​ജേ​ന്ദ്ര അ​ർ​ലേ​ക്ക​ർ അ​റി​യി​ച്ച​ത്.

സ​ജി​മോ​ൻ ആ​ന്‍റ​ണി​യോ​ടൊ​പ്പം മു​ൻ പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​രും കേ​ര​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ സു​നി​ൽ പാ​റ​യ്‌​ക്ക​ലും ഗ​വ​ർ​ണ​റെ ക്ഷ​ണി​ക്കാ​ൻ രാ​ജ്ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു.

 

NRI

ഫൊ​ക്കാ​ന കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ

കോ​ട്ട​യം: ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ന്‍​സ് ഇ​ന്‍ നോ​ര്‍​ത്ത് അ​മേ​രി​ക്ക (ഫൊ​ക്കാ​ന) കേ​ര​ള ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ കു​മ​ര​കം ഗോ​കു​ലം ഗ്രാ​ന്‍റ് റി​സോ​ര്‍​ട്ടി​ല്‍ ന​ട​ക്കും.

ഒ​ന്നി​നു വൈ​കു​ന്നേ​രം 5.30നു ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് ഡോ. ​സ​ജി​മോ​ന്‍ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, വി.​എ​ന്‍. വാ​സ​വ​ന്‍, കെ. ​രാ​ജ​ന്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍, എം​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ല്‍, ജോ​സ് കെ. ​മാ​ണി, ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ്, എം​എ​ല്‍​എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, റോ​ജി എം. ​ജോ​ണ്‍, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഗോ​പി​നാ​ഥ് മു​തു​കാ​ട്, കെ.​വി. മോ​ഹ​ന്‍​കു​മാ​ര്‍, ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഭാ​ര​ത​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നും സാ​ഹി​ത്യ സ​മ​ഗ്ര പു​ര​സ്‌​കാ​രം കെ.​വി. മോ​ഹ​ന്‍​കു​മാ​റി​നും ആ​രോ​ഗ്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ഡോ. ​ജോ​ജോ ജോ​സ​ഫി​നും ഡോ. ​ജെ​റി മാ​ത്യു​വി​നും ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം റ​വ.​ഡോ. ബി​നു കു​ന്ന​ത്തി​നും കാ​രു​ണ്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം ന​വ​ജീ​വ​ന്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി പി.​യു. തോ​മ​സി​നും സേ​വ​ന​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം പ​ള്ളി​ക്ക​ത്തോ​ട് ലൂ​ര്‍​ദ് ഭ​വ​ന്‍ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ജോ​സ് ആ​ന്‍റ​ണി​ക്കും വാ​ണി​ജ്യ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​രം മൂ​ല​ന്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ വ​ര്‍​ഗീ​സ് മൂ​ല​നും ന​ല്കും.

Latest News

Corehub Up